Ultimate magazine theme for WordPress.

അന്താരാഷ്ട്ര സമ്മർദ്ദം: നിക്കരാഗ്വൻ ഭരണകൂടം 135 രാഷ്ട്രീയ-മത തടവുകാരെ വിട്ടയച്ചു

നിക്കരാഗ്വ : അന്താരാഷ്ട്ര സമ്മർദത്തെത്തുടർന്ന് നിക്കരാഗ്വൻ ഭരണകൂടം 135 രാഷ്ട്രീയ-മത തടവുകാരെ വിട്ടയച്ചു. മോചിപ്പിച്ചവരിൽ കത്തോലിക്കരായ സാധാരണക്കാരും ടെക്‌സസ് ആസ്ഥാനമായുള്ള ഇവാഞ്ചലിക്കൽ ഗ്രൂപ്പായ മൗണ്ടൻ ഗേറ്റ്‌വേയുമായി ബന്ധപ്പെട്ട 13 വ്യക്തികളും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടുന്നുവെന്ന് നിക്കരാഗ്വയിലെ രാഷ്ട്രീയതടവുകാരെ മോചിപ്പിക്കാൻ പ്രവർത്തിക്കുന്ന യു. എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് (ഡോസ്) അറിയിച്ചു.

“സ്വതന്ത്രമായ അഭിപ്രായപ്രകടനം, സംഘംചേരൽ, മതാചാരങ്ങൾ പാലിക്കൽ തുടങ്ങിയ മൗലികാവകാശങ്ങൾ സമാധാനപരമായി വിനിയോഗിച്ചതിന് ആരെയും ജയിലിലടയ്‌ക്കേണ്ടതില്ല” എന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ആളുകളെ മോചിപ്പിച്ചത്. മോചിതരായ ഈ നിക്കരാഗ്വൻ പൗരന്മാർക്ക് അമേരിക്കയിലോ, മറ്റെവിടെയെങ്കിലുമോ താമസിക്കുന്നതിന് നിയമപരമായി അപേക്ഷിക്കാനുള്ള അവസരം ഇപ്പോൾ ലഭിക്കുമെന്നും ഡോസ് പ്രസ്താവനയിൽ പറയുന്നു.

Sharjah city AG
Leave A Reply

Your email address will not be published.