നൈജീരിയ : നൈജീരിയയുടെ വിദേശ കടബാധ്യത ഇന്നത്തെയും നാളത്തെയും തലമുറകളെ സംബന്ധിച്ചിടത്തോളം അടിമത്തത്തിൻറെ നൂതന രൂപമാണെന്ന് നൈജീരിയയിലെ കത്തോലിക്കാമെത്രാന്മാർ.
ആഗസ്റ്റ് 22-30 വരെ ഏദൊ സംസ്ഥാനത്തിലെ ഔച്ചിയിൽ ചേർന്ന മെത്രാൻസംഘത്തിൻറെ രണ്ടാം സമ്പൂർണ്ണ സമ്മേളനത്തിൻറെ സമാപന രേഖയിലാണ് മെത്രാന്മാർ ഇത് എടുത്തുകാട്ടിയിരിക്കുന്നത്. ദശലക്ഷക്കണക്കിന് പൗരന്മാർ കൊടുംദാരിദ്ര്യത്തിൻറെയും അനിർവചനീയ കഷ്ടപ്പാടുകളുടെയും പിടിയിലായിരിക്കയാണെന്നും രേഖ വ്യക്തമാക്കുന്നു.
