നിക്കരാഗ്വ : നിക്കരാഗ്വയിൽ സേവനം ചെയ്യുന്ന നിരവധി വിദേശപുരോഹിതരെയും സന്യാസിനിമാരെയും നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം നാടുകടത്തി.
നിക്കരാഗ്വൻ അഭിഭാഷക മാർത്ത പട്രീഷ്യ മൊലിനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. “രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷചെയ്തിരുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ള മിഷനറിമാരായ വൈദികരെയും സന്യാസിനിമാരെയും വിളിച്ചുകൂട്ടി. അതിനുശേഷം നിക്കരാഗ്വയിലെ ഭരണകൂടത്തിന്റെ ഒരു പ്രബോധന വീഡിയോ അവരെ കാണിച്ചു. എന്നിട്ടാണ് അവർക്കെതിരെ നടപടികളെടുത്തത്* – മാർത്ത പട്രീഷ്യ പറഞ്ഞു.
