Ultimate magazine theme for WordPress.

മുല്ലപ്പെരിയാർ സുരക്ഷ: കത്തോലിക്ക കോൺഗ്രസ് ജാഗ്രതാദിനം ആചരിക്കും

കൊച്ചി : കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 8 ഞായർ, ജാഗ്രതാദിനമായി ആചരിക്കും. മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പുതിയ ഇ. എസ്. എ. വിജ്ഞാപനത്തിലുള്ള ജനവാസമേഖലകളും കൃഷിസ്ഥലങ്ങളും ഉൾപ്പെടുന്ന വില്ലേജുകളെ പൂർണ്ണമായും ഒഴിവാക്കാൻ സർക്കാരുകൾ സത്വരനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് ജാഗ്രത ദിനം ആചരിക്കുന്നത്.

അന്നേ ദിവസം എല്ലാ യൂണിറ്റുകളിലും ഈ വിഷയങ്ങളിൽ മീറ്റിംഗുകൾ സംഘടിപ്പിക്കുമെന്നും നിവേദനങ്ങൾ സമർപ്പിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Sharjah city AG

Comments are closed.