Ultimate magazine theme for WordPress.

പാപ്പയുടെ സന്ദർശനം: പ്രത്യേക ആദരവുമായി ഇന്തോനേഷ്യൻ സർക്കാർ

വത്തിക്കാന്‍ : ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിന് ആദരവുമായി ഇന്തോനേഷ്യൻ സർക്കാർ. പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കിയാണ് ആദരവ് നൽകിയത്.

തിങ്കളാഴ്ച കമ്മ്യൂണിക്കേഷൻ & ഇൻഫർമേഷൻ മന്ത്രാലയവും സർക്കാർ ഉടമസ്ഥതയിലുള്ള പി ടി പോസ് ഇന്തോനേഷ്യയും ചേർന്നാണ് ജക്കാർത്തയിൽ സ്റ്റാമ്പുകൾ പുറത്തിറക്കിയത്. ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിനായി സ്റ്റാമ്പുകൾ പുറത്തിറക്കിയത് ഇന്തോനേഷ്യയിലെ കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന വലിയ ബഹുമതിയാണെന്ന് ജക്കാർത്ത ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഇഗ്നേഷ്യസ് സുഹാരിയോ പറഞ്ഞു.

Sharjah city AG

Comments are closed.