Ultimate magazine theme for WordPress.

പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിന് തീപിടിച്ചു: രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിന് തീപിടിച്ചു. തീപിടിത്തത്തിൽ രണ്ടു സ്ത്രീകൾ വെന്തുമരിച്ചു. ഓഫിസിലെ ജീവനക്കാരി വൈഷ്‌ണവ(35), തിരിച്ചറിയാത്ത മറ്റൊരു സ്ത്രീ എന്നിവരാണ് മരിച്ചത്.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല. ഗുരുതരമായി പൊള്ളലേറ്റ രണ്ട് സ്ത്രീകളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓഫിസ് പൂർണമായി കത്തി നശിച്ച നിലയിലാണ്. നഗരമധ്യത്തിൽ കടകൾക്കു മുകൾ നിലയിലുള്ള കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.

Sharjah city AG
Leave A Reply

Your email address will not be published.