Ultimate magazine theme for WordPress.

നൈജീരിയയിൽ ഫുലാനി തീവ്രവാദി ആക്രമണം: 6 ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയ : നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ആറ് ക്രൈസ്തവർ കൊല്ലപ്പെട്ടു. ആഗസ്റ്റ് 23-ന് ആയുധധാരികളായ അക്രമികൾ അഗതു കൗണ്ടിയിലെ ഐവാരി, ഒലെഗാഗ്‌ബനെ എന്നീ ഗ്രാമങ്ങൾ ആക്രമിച്ച് ആറ് ക്രൈസ്തവരെ കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അഗതു പ്രാദേശിക ഗവൺമെൻ്റ് ഏരിയ കൗൺസിൽ ചെയർമാൻ ഫിലിപ്പ് എബെന്യാകു ഈ കൊലപാതകങ്ങൾ സ്ഥിരീകരിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് ക്രിസ്ത്യാനികളെ മാറ്റിപ്പാർപ്പിച്ചതായ് പ്രദേശവാസികൾ പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.