Ultimate magazine theme for WordPress.

യുവജനങ്ങൾ സമൂഹത്തിനായി പ്രവർത്തിക്കണം: ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ

തോപ്പുംപടി: യുവജനങ്ങൾ നിസ്സംഗത വെടിഞ്ഞ് സമൂഹത്തിനുവേണ്ടി പ്രവർത്തിക്കണമെന്ന് ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ പറഞ്ഞു. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ വാർഷിക അസംബ്ലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത അഡ്മിനിസ്‌ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, സംസ്ഥാന പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ, കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് തുടങ്ങിയവർ സംസാരിച്ചു.

Sharjah city AG

Comments are closed.