കോട്ടയം : മാർ തോമസ് തറയിൽ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുവരുന്ന സീറോ മലബാർ സഭാ സിനഡിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം 75 വയസ് പൂർത്തിയാക്കി വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം.
