Ultimate magazine theme for WordPress.

പൊതുസ്ഥലത്ത് സ്ത്രീകൾ സംസാരിക്കാൻ പാടില്ല; താലിബാന്റെ വിലക്കിനെതിരെ അഫ്ഗാനിൽ സ്ത്രീകൾ രംഗത്ത്

കാബൂൾ : പൊതുസ്ഥലത്ത് സ്ത്രീകൾ സംസാരിക്കാൻ പാടില്ലെന്ന താലിബാന്റെ വിലക്കിനെതിരെ അഫ്​ഗാനിസ്ഥാനിലെ സ്ത്രീകൾ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് സ്ത്രീകൾ പ്രതിഷേധം അ‌റിയിച്ചത്. ഹാഷ്ടാ​ഗുകളോടൊപ്പം വീഡിയോയും ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

“എൻ്റെ ശബ്ദം നിരോധിച്ചിട്ടില്ല”, “താലിബാൻ വേണ്ട” തുടങ്ങിയ ഹാഷ്‌ടാഗുകൾ ഉപയോഗിച്ചാണ് പുതിയ നിയന്ത്രണങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ‘നിങ്ങൾ എന്റെ ശബ്ദം നിശബ്ദമാക്കി… ഒരു സ്ത്രീയെന്ന കുറ്റത്തിന് നിങ്ങളെന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് ഒരു സ്ത്രീ ചിത്രം പങ്കുവച്ചിരിക്കുന്നത്.

തയ്ബ സുലൈമാനി എന്ന എക്സ് ഉപയോക്താവ് ഒരു കണ്ണാടിയിൽ തൻ്റെ മൂടുപടം ക്രമീകരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രത്തിനൊപ്പം “ഒരു സ്ത്രീയുടെ ശബ്ദം അവളുടെ ഐഡൻ്റിറ്റിയാണ്, മറച്ചുവെക്കേണ്ട ഒന്നല്ല,” എന്നാണ് കുറിച്ചത്

Sharjah city AG

Comments are closed.