Ultimate magazine theme for WordPress.

കനത്ത മഴയെ തുടർന്ന് സുഡാനില്‍ ഡാം തകർന്നു: 60 പേർ മരണപ്പെട്ടു

കെയ്റോ : സുഡാനില്‍ കനത്ത മഴയെത്തുടർന്ന് അണക്കെട്ട് തകർന്ന് നിരവധി പേർ മരണപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായി അന്തർദേശീയ മാധ്യമമായ ബി.ബി.സി. റിപ്പോർട്ട് ചെയ്തു.

മരണനിരക്ക് 60 കടന്നതായി ബി.ബി.സി. റിപ്പോർട്ട് ചെയ്തു. ഇനിയും മരണനിരക്ക് ഉയർന്നേക്കുമെന്നാണ് സൂചന. റെഡ് സീ സ്റ്റേറ്റിലെ പോർട്ട് സുഡാനില്‍നിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന അർബാത് ഡാമാണ് തകർന്നത്. രണ്ടരക്കോടി ക്യുബിക് മീറ്റർ ശേഷിയുള്ളതാണ് അണക്കെട്ട്. വീടുകളും കൃഷിയിടങ്ങളുമടക്കം ഒഴുകിപ്പോയതായി റിപ്പോർട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.