Ultimate magazine theme for WordPress.

ഹൂതി ആക്രമണം: ഗ്രീസിൻ്റെ ക്രൂഡ് ഓയിൽ എണ്ണ കപ്പലിന് തീപിടിച്ചു

ടെൽഅവീവ് : ഗ്രീസിൻ്റെ ക്രൂഡ് ഓയിൽ എണ്ണ കപ്പലിന് തീപിടിച്ചു. യെമനിലെ വിമത വിഭാഗമായ ഹൂതികളുടെ ആക്രമണത്തെത്തുടർന്നാണ് കപ്പലിന് തീപിടിച്ചത്.

ഓഗസ്‌റ്റ് 23 ന് ഗ്രീസിൻ്റെ ക്രൂഡ് ഓയിൽ ചരക്കുകപ്പലായ സൗനിയനിൽ തീപിടിക്കുന്നതായി യൂറോപ്യൻ യൂണിയൻ അധികൃതർ സ്‌ഥിരീകരിച്ചു. യെമനിലെ ഹൂതികൾ ചരക്കു കപ്പലിന് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. കപ്പലിൽ 1,50,000 ടൺ അസംസ്കൃത എണ്ണയാണ് ഉണ്ടായിരുന്നതെന്നും ഇത് കടലിലേക്ക് ഒഴുകിപോകുന്നതോടെ പരിസ്‌ഥിതിക്ക് വലിയ ദോഷം സംഭവിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. ലെബനനിൽ ഹിസ്‌ബുള്ളയ്ക്ക് നേരെ നടന്ന ഇസ്രയേൽ ആക്രമണത്തിന് മറുപടിയായാണ് ഗ്രീക്ക് എണ്ണക്കപ്പലിന് നേരെയുള്ള ഹൂതി ആക്രമണമെന്നാണ് വിലയിരുത്തൽ.

Sharjah city AG
Leave A Reply

Your email address will not be published.