Ultimate magazine theme for WordPress.

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 33 പേർ കൊല്ലപ്പെട്ടു

കറാച്ചി : പാക്കിസ്ഥാനിലെ ബലുചിസ്ഥാനില്‍ ഭീകരരുടെ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. മുസാഖേല്‍ ജില്ലയിലുണ്ടായ ആക്രമണത്തില്‍ പഞ്ചാബ് പ്രവിശ്യയില്‍നിന്നുള്ള 23 പേരാണു കൊല്ലപ്പെട്ടത്. ആയുധധാരികള്‍ ഇവരെ ബസില്‍നിന്നു പിടിച്ചിറക്കി തിരിച്ചറിയല്‍രേഖ പരിശോധിച്ചാണു കൊലപ്പെടുത്തിയത്.

നാലു പൊലീസുകാർ ഉള്‍പ്പെടെ ഖലാത് ജില്ലയിലുണ്ടായ ആക്രമണത്തില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 24ന് രാത്രിയിലാണ് ബലുചിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം ഉണ്ടായതെന്ന് സുരക്ഷാ സേനയെ ഉദ്ധരിച്ച്‌ പാക്ക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

Sharjah city AG

Comments are closed.