Ultimate magazine theme for WordPress.

പെന്തകോസ്ത് ആരാധനാലയം തല്ലി തകർത്ത പ്രതികളെ അറസ്റ്റ് ചെയ്യണം: യുപിഎസ്

തിരുവല്ല: തൊടുപുഴയിൽ പെന്തകോസ്ത് ആരാധനാലയം തല്ലി തകർത്ത പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് യുണൈറ്റഡ് പെന്തകോസ്ത് സിനഡ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു പറയത്തുകാട്ടിൽ.
വൻ നഷ്ടമാണ് ചർച്ചിന് സംഭവിച്ചതെന്ന് തകർന്ന ആരാധന ആലയം സന്ദർശിച്ച സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വികരിക്കാൻ അധികാരികളോട് ആവശ്യപ്പെട്ട യുപിഎസ് ഭാരവാഹികൾ ഇത്തരം സംഭവങ്ങൾ ഇനിയും കേരളത്തിൽ ആവർത്തിക്കരുതെന്നും എല്ലാവർക്കും ഉള്ളതുപോലുള്ള ആരാധന സ്വാതന്ത്ര്യം പെന്തകോസ്ത് സഭകൾക്കുമുണ്ടെന്നും അതിനെ തച്ചുടക്കാൻ ഒരുത്തരെയും അനുവദിക്കുകയില്ലെന്നും പറഞ്ഞു.

പെന്തകോസ്തുകാർക്ക് നേരെയുള്ള അകമണം കേരളത്തിൽ ആവർത്തിച്ചാൽ ശക്തമായ പ്രതിഷേധപരിപാടികൾ നടത്താൻ മടിക്കില്ലെന്നും ഇത് സംബന്ധിച്ച്
മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ബാബു പറയത്തുകാട്ടിൽ പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.