ഹെയ്തി : ഹെയ്തിയിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾ ജനങ്ങളുടെ, പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസികളുടെ സ്വൈര്യജീവിതത്തിന് ഭംഗം വരുത്തിയിരിക്കുകയാണെന്ന് ഹെയ്തിയൻ വൈദികനായ ഫാ. ബോഡ്ലെയർ വെളിപ്പെടുത്തി.
ജനങ്ങൾക്ക് തുണയായും പ്രതീക്ഷയായും സഭയുണ്ട്. സഭ എന്ന നിലയിൽ നമുക്ക് കീഴടങ്ങാൻ കഴിയില്ല. നമുക്ക് മുന്നോട്ടുപോകുകയും പ്രതീക്ഷ നൽകുകയും ചെയ്യേണ്ടതുണ്ട്. സഭയ്ക്കെതിരെ സംഘടിതപ്രചാരണം നടക്കുന്നുണ്ട്. ഇതുമൂലം നിരവധി പുരോഹിതരും മതവിശ്വാസികളും ഗുണ്ടാസംഘങ്ങൾക്ക് ഇരകളാവുകയാണെന്ന് വൈദികൻ വിശദീകരിച്ചു.
