Ultimate magazine theme for WordPress.

ജറുസലേമിന്റെ തെക്കുപടിഞ്ഞാറിൽ കുടിയേറ്റ കേന്ദ്രം നിര്‍മിക്കാന്‍ പദ്ധതിയുമായി ഇസ്രായേല്‍

ജറുസലേം : വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ കേന്ദ്രം നിര്‍മിക്കാന്‍ പദ്ധതിയുമായി ഇസ്രായേല്‍. വെസ്റ്റ് ബാങ്കില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ ഭരണ സമിതിയായ ഇസ്രയേലി സിവില്‍ അഡ്മിനിസ്ട്രേഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പാലസ്തീന്‍ നഗരമായ ബെത്ലഹേമിന് സമീപം ജറുസലേമിന്റെ തെക്കുപടിഞ്ഞാറായി ഏകദേശം 148 ഏക്കര്‍ സ്ഥലത്താണ് നഹാല്‍ ഹെലെറ്റ്സ് എന്ന കുടിയേറ്റ കേന്ദ്രം നിര്‍മിക്കുന്നത്. അതേസമയം സോണിങ് പ്ലാനുകളും നിര്‍മാണ അനുമതിയും ലഭിക്കുന്നതിന് സമയമെടുക്കുന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടേക്കാം.

Sharjah city AG
Leave A Reply

Your email address will not be published.