പത്തനംതിട്ട : ഐപിസി പത്തനംതിട്ട സെൻ്റർ വുമൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വാര്യാപുരം സീയോൻ സഭയിൽ ഉപവാസപ്രാർത്ഥന നടന്നു. പാ. മോൻസി സാം അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ സൂസൻ വിൽസൻ സ്വാഗതം പറഞ്ഞു. സിസ്റ്റർ ഗീതമ്മ സ്റ്റീഫൻ മുഖ്യ സന്ദേശം നൽകി.സിസ്റ്റർ ഷൈനി ജിജി കൃതജ്ഞത അറിയിച്ചു.
