Ultimate magazine theme for WordPress.

ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കിപോക്സ് വ്യാപിക്കുന്നു

ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കിപോക്സ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോകാരോ​ഗ്യസംഘടന പൊതുജനാരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഫ്രിക്കൻ രാജ്യമായ കോം​ഗോയിൽ 450ൽ അധികം ആളുകളാണ് മങ്കിപോക്സ് വൈറസ് ബാധിച്ച് മരിച്ചത്.

പതിനായിരക്കണക്കിന് ആളുകൾക്ക് രോ​ഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ലോകാരോ​ഗ്യ സംഘടന ജാ​ഗ്രതാ നിർദേശം നൽകിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മങ്കിപോക്സ് വ്യാപനത്തെ തുടർന്ന് രണ്ടാം തവണയാണ് ലോകാരോ​ഗ്യ സംഘടന ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

മൃ​ഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴിയാണ് മങ്കിപോക്സ് പകരുന്നത്. വസൂരിയേക്കാൾ രോ​ഗത്തിന്റെ തീവ്രത കുറവാണെങ്കിലും വസൂരിയുടെ ലക്ഷണങ്ങളുമായി ഇതിന് സാമ്യമുണ്ട്. 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട രോ​ഗമാണ് വസൂരി.

മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് പ്രധാനമായും മങ്കിപോക്സ് റിപ്പോർട്ട് ചെയ്യുന്നത്. 1958ൽ ആണ് ആദ്യമായി കുരങ്ങുകളിൽ ഈ രോ​ഗം സ്ഥിരീകരിച്ചത്. മനുഷ്യരിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം​ഗോയിൽ ഒമ്പത് വയസുള്ള ആൺകുട്ടിയിലാണ്.

Sharjah city AG
Leave A Reply

Your email address will not be published.