മസ്കറ്റ് : സൂറിൽ നിന്നും 51 കിലോമീറ്റർ അകലെ നോർത്ത് ഈസ്റ്റ് ഒമാൻ കടലിൽ ഭൂചലനം അനുഭവപ്പെട്ടു. രാത്രിയാണ് ഭൂചലനം റിപ്പോർട്ട് ചെയ്തതെന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിൽ 3.3 തീവ്രതയിലും രണ്ട് കിലോമീറ്റർ ആഴത്തിലും രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 8.51ന് ആണ് അനുഭവപ്പെട്ടത്.
