Ultimate magazine theme for WordPress.

മേരിലാൻഡിൽ വീടിനുള്ളിൽ സ്ഫോടനം: 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ബെൽ എയർ : മേരിലാൻഡിലെ ബെൽ എയറിലുള്ള ഒരു വീടിനുള്ളിലുണ്ടായ സ്ഫോടനത്തെ തുടർന്ന് രണ്ട് പേർ മരണപ്പെട്ടു. വാതക ചോർച്ച സംഭവിച്ചിരിക്കാമെന്ന സംശയത്തെ തുടർന്ന് 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

സ്ഫോടനത്തിൽ ചുറ്റുമുള്ള നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വാതക ചോർച്ചയും വാതക ഗന്ധവും റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് സമീപവാസികൾ അഗ്നിശമന സേനാംഗങ്ങളെ വിളിച്ചതെന്ന് സ്‌റ്റേറ്റ് ഫയർ മാർഷൽ ഓഫിസിലെ മാസ്‌റ്റർ ഡപ്യൂട്ടി ഒലിവർ അൽകിർ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ അടുത്തേക്ക് വരുമ്പോൾ വീട് പൊട്ടിത്തെറിച്ചതായി കോളുകൾ ലഭിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

Sharjah city AG

Comments are closed.