ഫൈസലാബാദ് : പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയില്‍ ക്രൈസ്തവ വിശ്വാസിയായ യുവതിയെ മതനിന്ദ ആരോപിച്ച് ഇസ്ലാം മതസ്ഥർ കൂട്ടമായി ആക്രമിച്ചു. ഗോജ്ര തഹസിൽ കതോർ ഗ്രാമത്തിലെ ക്രൈസ്തവ വിശ്വാസിയായ സൈമ മസിഹിനെയാണ് (32) അക്രമികൾ ഉപദ്രവിച്ചത്.
ഖുറാൻ പേജുകൾ അവഹേളിച്ച് ഇസ്ലാമിക മതവികാരം വ്രണപ്പെടുത്തിയെന്നു മുഹമ്മദ് ഹൈദർ എന്ന വ്യക്തി ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. പോലീസ് കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്തിയതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്ന് മൈനോറിറ്റീസ് അലയൻസ് പാക്കിസ്ഥാൻ അറ്റോർണി അക്മൽ ഭാട്ടി വെളിപ്പെടുത്തി. അയൽവാസിയായ ഹൈദർ തന്നോട് ഒരു ഒഴിഞ്ഞ ചാക്ക് ചോദിച്ചതായും അത് അയാൾക്ക് നൽകിയതായും സൈമ പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം ഹൈദർ മറ്റ് ചില മുസ്ലീങ്ങളോടൊപ്പം മടങ്ങിയെത്തി, ഖുർആനിൻ്റെ മലിനമായ പേജുകൾ ചാക്കിലുണ്ടായിരിന്നുവെന്ന് ആരോപിക്കുകയായിരിന്നുവെന്നും സൈമ പറഞ്ഞു.
