നിക്കരാഗ്വ : നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊണ്ട ഏഴു വൈദികരെ വത്തിക്കാനിലേക്ക് നാടുകടത്തി. നിക്കരാഗ്വ: എ പെർസിക്യൂട്ടഡ് ചർച്ച് എന്ന റിപ്പോർട്ടിൻ്റെ രചയിതാവായ മാർത്ത പട്രീഷ്യ മോളിനയാണ് വൈദികർ നാടുകടത്തപ്പെട്ടെന്ന വിവരം വെളിപ്പെടുത്തിയത്.
ഫാ. വിക്ടർ ഗോഡോയ്, ഫാ. ജയ്റോ പ്രവിയ ഫ്ലോറസ്, ഫാ. മർലോൺ വെലാസ്ക്വസ്, ഫാ. ജാർവിൻ ടോറസ്, ഫാ. റൗൾ വില്ലെഗാസ്, ഫാ. ഫ്രൂട്ടോസ് കോൺസ്റ്റാൻ്റിനോ വാലെ, സാൽ മെറോൺ ഫ്രേ സിൽവിയോ റൊമേരോ എന്നീ വൈദികരാണ് ജുഗാൽപ, എസ്റ്റലി, മാതഗൽപ എന്നീ രൂപതകളിൽനിന്നായി റോമിലേക്കു പോയത്. വൈദികർ സുരക്ഷിതരായി വത്തിക്കാനിലെത്തിയാതായി നിക്കരാഗ്വൻ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോ അറിയിച്ചു.
