Ultimate magazine theme for WordPress.

വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം: ഭൂചലനമല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കല്പറ്റ : ഇന്നലെ രാവിലെ 10 മണിയോടെ വയനാട് നെന്മേനി വില്ലേജിലെ ചില സ്ഥലങ്ങളിൽ ഭൂമിക്കടയിൽ മുഴക്കവും കുലുക്കവും അനുഭപ്പെട്ടതായി നാട്ടുകാർ വെളിപ്പെടുത്തി. നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്.

പ്രാഥമികമായി നടത്തിയ പരിശോധനയില്‍ ഭൂമികുലുങ്ങിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും വലിയ രീതിയിലുള്ള കുലുക്കം എവിടെയും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വയനാട്ടിൽ ഭൂമിയിലെ പാളികളുടെ നീക്കം ആണ് ഉണ്ടായതെന്നും ഇതാണ് പ്രകമ്പനത്തിന് കാരണമായതെന്നും സാധാരണഗതിയിൽ ഉരുൾപൊട്ടലിന് ശേഷം ഇത്തരം നീക്കങ്ങൾ ഉണ്ടാകാറുണ്ട് അതിൽ ഉണ്ടായ ശബ്ദമാണ് കേട്ടതെന്നും നാഷണൽ സെൻ്റർ ഫോർ സീസ്മോളജി ഡയറക്ടർ ഒ. പി. മിശ്ര പറഞ്ഞു.

Sharjah city AG

Comments are closed.