കൽപറ്റ : ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്. മുണ്ടക്കൈയിൽ 156 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുരന്ത മേഖല സന്ദർശിക്കാൻ സാധ്യതയുണ്ട്. 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു
