Ultimate magazine theme for WordPress.

ഉരുൾപൊട്ടൽ ദുരന്തം: രക്ഷാപ്രവർത്തനങ്ങളിൽ സഭാസംഘടനകൾ സഹകരിക്കണമെന്ന് കെ.സി.ബി.സി

കൊച്ചി : വയനാട് ജില്ലയിലെ മേപ്പാടി മേഖലയിൽ ചൂരൽമലയിലും മുണ്ടക്കൈയിലും മറ്റുമുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ഉറ്റവരെയും ഉടയവരെയും നഷ്ടമായവരുടെയും പരിക്കേറ്റവരുടെയും വേദനയിൽ പങ്കുചേരുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും കേരള കത്തോലിക്കാ മെത്രാൻസമിതി.

രക്ഷാപ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടത്തുന്ന സർക്കാർ സംവിധാനങ്ങളോട് സഭാസംഘടനകളും പ്രസ്ഥാനങ്ങളും സഹകരിച്ചുപ്രവർത്തിക്കണം. കേരളസഭയുടെ മുഴുവൻ ശ്രദ്ധയും ദുരന്തബാധിതപ്രദേശങ്ങളിൽ ഉണ്ടാകണം. ദുരന്തത്തിന് ഇരകളായവർക്ക് സമാശ്വാസം പകരാനുള്ള സർക്കാർ നടപടികളോട് കേരള കത്തോലിക്കാ മെത്രാൻസമിതി പൂർണ്ണമായും സഹകരിക്കുന്നതായിരിക്കുമെന്നും മെത്രാൻസമിതി അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.