Ultimate magazine theme for WordPress.

ഉരുൾപൊട്ടൽ ദുരന്തം: രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് സൈന്യം;മരണം 90 കടന്നു

വയനാട് : വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം. ചൂരൽമലയെയും 10-ാം വാർഡിനെയും ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയതിനാൽ ഇതുവഴി കടന്നുപോകാൻ പ്രയാസമാണ്. 5 സൈനികർ കയർ കെട്ടി വാർഡിൽ പ്രവേശിച്ചെങ്കിലും കൂടുതൽ ആളുകളെ കയറ്റാൻ കയറുൾപ്പെടെയുള്ള സൗകര്യങ്ങളില്ലെന്ന് സൈന്യം അറിയിച്ചു.

തൊട്ടടുത്തുള്ള അഡ്വഞ്ചർ പാർക്കുകളിലെ വലിയ റോപ്പുകൾ എത്തിക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകി. ദുരന്തത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതും തകർന്നടിഞ്ഞതും പത്താം വാർഡായ അട്ടമലയാണ്. തിരുവനന്തപുരത്ത് നിന്ന് സൈനികരുടെ സംഘം ഉടനെത്തുമെന്നാണ് റിപ്പോർട്ട്.

Sharjah city AG

Comments are closed.