Ultimate magazine theme for WordPress.

കോയമ്പത്തൂരിൽ സ്റ്റുഡന്റസ് കോൺഫെറെൻസ്

ചെന്നൈ: തമിഴ്‌നാട്ടിൽ ഉപരിപഠനം നടത്തുന്ന യുവജനങ്ങൾക്കായി ജൂലൈ 27-28 ദിവസങ്ങളിൽ കോയമ്പത്തൂർ ഓൾ സൈന്റ്സ് സി എസ് ഐ ഇടവകയിൽ സ്റ്റുഡന്റസ് കോൺഫെറെൻസ് നടന്നു. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നായി അൻപതോളം യുവജനങ്ങൾ പങ്കെടുത്തു.

കോയമ്പത്തൂർ, താമ്പരം ഇടവകകളുടെയും കാരുണ്യ ബൈസന്റനറി ചാപ്പലിന്റെയും നേതൃത്വത്തിലാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. മഹത്തായ സൃഷ്ടിയും സൃഷ്ടാവും (സങ്കി. 139:4) എന്നതായിരുന്നു ചിന്താവിഷയം. കോയമ്പത്തൂർ, താമ്പരം ഇടവകളിലെ യുവജനങ്ങൾ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. വേദപഠനത്തോടൊപ്പം ഗാനപരിശീലനം, ബൈബിൾ ഗെയിംസ്, ഗ്രൂപ്പ് ആക്ടിവിറ്റീസ്, ടാലെന്റ്റ് നൈറ്റ്, ക്യാമ്പ് ഫയർ, പിക്നിക് എന്നിവയുമുണ്ടായിരുന്നു. റവ.ഡോ. സജീവ് സുഗു ജേക്കബ്, റവ. ജോസ് ആർ ചെന്നീർക്കര,ഡോ. സാമുവേൽ ജെ. തോമസ് (ഡയറക്ടർ, കാരുണ്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ്) എന്നിവർ നേതൃത്വം നൽകി.

Sharjah city AG
Leave A Reply

Your email address will not be published.