Ultimate magazine theme for WordPress.

നിർമലാ കോളേജ് സംഭവത്തിൽ തെറ്റുപറ്റിയെന്ന് മഹല്ല് കമ്മിറ്റി

മൂവാറ്റുപുഴ: നിർമലാ കോളേജിൽ പ്രാർത്ഥനയ്ക്കായി ഇടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം തടഞ്ഞുവച്ച വിദ്യാർത്ഥികളുടെ നടപടി തള്ളി മഹല്ല് കമ്മിറ്റി. സംഭവത്തിൽ തെറ്റുപറ്റിയെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

കോളേജ് അധികൃതരെ ഖേദം അറിയിച്ചതായും ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധത്തിൽ സമുദായത്തിന് പങ്കില്ലെന്നും കേരളത്തിൽ നടക്കരുതാത്ത സംഭവമായിപ്പോയെന്നും മഹല്ല് കമ്മിറ്റി പറഞ്ഞു.

നഗരത്തിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികൾ കോളജ് മാനേജ്മെൻ്റ്മായി ചർച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്. കോളേജിൽ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണ്. പ്രാർത്ഥനയ്ക്കും ആചാരങ്ങൾക്കും നിർദ്ദിഷ്ട രീതികൾ ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരിൽ നിന്ന് ചെറിയ തെറ്റുണ്ടായാൽ പോലും അത് മുതലെടുക്കാൻ കുബുദ്ധികൾ ശ്രമിക്കുമെന്ന് ഓർക്കണമെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

Sharjah city AG

Comments are closed.