Ultimate magazine theme for WordPress.

വചന വിരുദ്ധ പ്രവണതകൾക്ക് അറുതി വരുത്തുക : ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസോസിയേഷൻ

തിരുവല്ല : വചന വിരുദ്ധ പ്രവണതകൾ പെന്തെക്കോസ്തു സഭകളിൽ അനുവദിക്കുകയില്ല എന്ന ഉറച്ച തീരുമാനം സഭാ നേതാക്കളും കോൺഫറൻസ് സംഘാടകരും അടിയന്തിരമായിയെടുക്കണമെന്ന് പെന്തക്കോസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള കൂട്ടായ്മയായ
ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസോസിയേഷൻ.

അമേരിക്കയിൽ നടന്ന കോൺഫറൻസിൽ
ഫയർ പറഞ്ഞുള്ള വീഴ്ത്തൽ എന്ന വചന വിരുദ്ധ പ്രവണതക്ക് ലോക മലയാളി പെന്തെക്കോസ്തു സമൂഹം സാക്ഷ്യം വഹിക്കേണ്ടി വന്നു. ഈ വിഷയത്തിൽ ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസോസിയേഷൻ അപലപിച്ചു.

അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ അനീഷ്‌ കൊല്ലംകോട് പ്രമേയം അവതരിപ്പിച്ചു. ഷിബു മുള്ളംകാട്ടിൽ, ടോണി ഡി ചെവൂക്കാരൻ, ഫിന്നി പി മാത്യു, സജി മത്തായി കാതേട്ട്, പാസ്റ്റർ സാം മുഖത്തല, പാസ്റ്റർ ഡി കുഞ്ഞുമോൻ പോത്തൻകോട്, റോജിൻ പൈനുംമൂട്, ചാക്കോ കെ തോമസ്, കെ ബി ഐസക്, ഡോ. സാം കണ്ണംപള്ളി, സാം കൊണ്ടാഴി, പാസ്റ്റർ പോൾ മാള എന്നിവർ പ്രസംഗിച്ചു.
‘ഇന്നത്തെ ചിന്താവിഷയ’ ത്തിലൂടെ മലയാളി മനസ്സിൽ പ്രകാശം പരത്തിയ പ്രശസ്ത എഴുത്തുകാരൻ ഫാ. ഡോ. ടി ജെ ജോഷ്വായുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

Sharjah city AG