Ultimate magazine theme for WordPress.

നാട്ടിലെത്താന്‍ സഹായം തേടി റഷ്യന്‍ സേനയിയിലെ ഇന്ത്യന്‍ പൗരന്മാര്‍

ന്യൂഡല്‍ഹി : റഷ്യന്‍ സേനയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ തിരികെ നാട്ടിലെത്താന്‍ സഹായം തേടി അധികൃതരെ സമീപിച്ചതായി വിദേശകാര്യമന്ത്രാലയം. എത്രയും വേഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.

മോസ്‌കോയില്‍ നടന്ന വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഇക്കാര്യം ഉന്നയിക്കുകയും ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടന്ന് മടക്കി അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് രണ്‍ധീര്‍ ചൂണ്ടിക്കാട്ടി.

Sharjah city AG
Leave A Reply

Your email address will not be published.