Ultimate magazine theme for WordPress.

മൈക്രോസോഫ്റ്റ്‌ സേവനത്തിൽ തകരാർ; വിമാന സർവീസുകൾ തടസ്സപ്പെട്ടു

ഓസ്ട്രേലിയ : മൈക്രോസോഫ്റ്റ്‌ സേവനത്തിൽ തകരാർ ഉണ്ടായതിനെ തുടർന്ന് ഓസ്ട്രേലിയയിലെ ടീവി-റേഡിയോ ചാനലുകളുടെ സംപ്രേഷണം, ബാങ്ക്-ഐടി കമ്പനി സേവനങ്ങൾ, വിമാന സർവീസുകൾ അടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും തടസ്സപ്പെട്ടു. ഓസ്ട്രേലിയയെയാണ് തകരാർ കൂടുതലും ഇപ്പോൾ ബാധിച്ചിരിക്കുന്നത്.

ഈ തകരാറ് ആഗോളതലത്തിൽ വിൻഡോസ് പിസികളെ ബാധിക്കുന്നതായാണ് വിവരം.സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിൻ്റെ സബ്‌റെഡിറ്റിലെ ഉപയോക്താക്കൾ ഇന്ത്യ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ഈ പ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

Sharjah city AG