Ultimate magazine theme for WordPress.

വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ജനതയ്ക്ക് വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ : വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ബ്രസീൽ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ്, വേദനിക്കുന്ന ബ്രസീലിയക്കാർക്ക് പാപ്പ ആശ്വാസം പകർന്നത്.
“ബ്രസീലിലെ റിയോ ഗ്രാന്തെ ദോ സുൾ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിലകപ്പെട്ട ജനങ്ങൾക്ക് എന്റെ പ്രാർഥനകൾ ഞാൻ ഉറപ്പുനൽകുന്നു. മരണമടഞ്ഞവരെ കർത്താവ് സ്വീകരിക്കുകയും അവരുടെ കുടുംബാംഗങ്ങളെയും ഭവനംവിട്ടു പോരേണ്ടിവന്നവരെയും ആശ്വസിപ്പിക്കുകയും ചെയ്യുമാറാകട്ടെ” – പാപ്പ കുറിച്ചു

Sharjah city AG