Ultimate magazine theme for WordPress.

അമ്മയോടൊപ്പം ഗാസയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ക്രിസ്ത്യൻ പെൺകുട്ടി മരിച്ചു

ഗാസ : ഗാസയിലെ യുദ്ധത്തിൻ്റെ പരിണിതഫലമായി കേൾക്കുന്ന ഹൃദയഭേദകമായ സംഭവങ്ങളിൽ ഒന്നാണ് ലാറ അൽ-സയെഗ് എന്ന ക്രിസ്ത്യൻ യുവതിയുടെ മരണം. യുദ്ധത്തെ തുടർന്ന് ഗാസയിൽ നിന്നും ഈജിപ്തിൽ അഭയം പ്രാപിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് ലാറ മരണപ്പെട്ടത്.

ഈജിപ്തിലേക്കുള്ള യാത്ര കഠിനമായിരുന്നു. പാതിവഴിയിൽ ലാറയ്ക്ക് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. വെള്ളത്തിൻ്റെ അഭാവം, മാരകമായ ചൂട് എന്നിവയുടെ ഫലമായി തളർന്നു വീഴുകയും ശരിയായ വൈദ്യസഹായം ലഭിക്കാത്തതിനാൽ ഗാസയിലെ ഹോളി ഫാമിലി ലത്തീൻ പള്ളിയിൽ വച്ച് മരണപ്പെടുകയുമായയിരുന്നു. യുദ്ധസമയത്ത് ലാറയ്ക്ക് തന്റെ പിതാവിനെ നഷ്ടപ്പെട്ടിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.