Ultimate magazine theme for WordPress.

സൗദിയിൽ ഐസിപിഎഫ് ഏകദിന ക്യാമ്പ്

റിയാദ്: ഐസിപിഎഫ് റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 20 ന് വിദ്യാർത്ഥികൾക്കായി
ഏകദിന ക്യാമ്പ് നടന്നു.

മുതിർന്ന വിദ്യാർത്ഥികൾക്ക് ഇവാ. ജിജോ ലാസർ, ഇവാ. പി സി സിമിയോൺ എന്നിവരും കൊച്ചു കുട്ടികൾക്ക് ബ്ര. പോൾ ബിനു, സിസ്റ്റർ സുജ എന്നിവരും ക്ലാസുകളെടുത്തു. കുട്ടികൾക്കുള്ള പപ്പറ്റ് ഷോ ഗെയിംസ് പ്രവർത്തനങ്ങളിൽ പാ. അജിത്ത് നേതൃത്വം നൽകി. പുതിയ തുടക്കം എന്നതായിരുന്നു ക്യാമ്പിന്റെ ചിന്താവിഷയം

ബ്ര. ഡേവിഡ് ഷോണിന്റെ നേതൃത്വത്തിൽ സീനിയർ വിദ്യാർത്ഥികളായ അക്സ, അനിത, സ്റ്റെഫി, ആരോൺ, ജോഷ്വ, ഡേവിഡ്, ക്രിസ്വിൻ, ഹഗ്ഗായി തുടങ്ങിയവർ സംഗിത ശുശ്രൂഷ നയിച്ചു.
പാസ്റ്റർമാരായ ബിനു കോശി, ബിജുമോൻ ചണ്ണപ്പെട്ട എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

Sharjah city AG
Leave A Reply

Your email address will not be published.