Ultimate magazine theme for WordPress.

സ്പോർട്‌സ് ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ ഓഫിസിലെ നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടു

ന്യൂയോർക്ക്: കായിക മാധ്യമ പ്രവർത്തനത്തിന്റെ ബൈബിൾ എന്നറിയപ്പെട്ട സ്പോർട്‌സ് ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ ഓഫിസിലെ നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടു. ലോകോത്തര കായിക താരങ്ങൾ പോലും ഒരു കാലത്ത് കവറിൽ ഇടംപിടിക്കണമെന്ന് ആഗ്രഹിച്ച പ്രസിദ്ധികരണമാണിത്. ഡിജിറ്റൽ, ഇന്റർനെറ്റ് പതിപ്പുകൾ വ്യാപകമായതോടെ പ്രസിദ്ധീകരണം തകർച്ച നേരിട്ടതോടെ വാരികയായിരുന്ന സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് മാസികയായി മാറ്റിയിരുന്നു.ഒരുകാലത്ത് മൂന്ന് ദശലക്ഷത്തിലധികം വരിക്കാരുണ്ടായിരുന്ന വാരികയായിരുന്നു. ജീവനക്കാരെ പിരിച്ചു വിടുകയാണെന്ന് കമ്പനി ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ അറിയിച്ചു. വെള്ളിയാഴ്ച നടന്ന സൂം കോളിൽ മുഴുവൻ ജീവനക്കാരോടും ഹാജരാകാൻ ആവശ്യപ്പെട്ട കമ്പനി അതിൽ പലരേയും പിരിച്ചുവിടുകയാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. ജീവനക്കാരിൽ കുറേപേർക്ക് ഇ-മെയിലിൽ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചു. മറ്റു ചിലർക്ക് തൊണ്ണൂറു ദിവസത്തേക്ക് കൂടി തുടരാനുള്ള അറിയിപ്പാണ് ലഭിച്ചത്. എന്നാൽ സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് ബ്രാൻഡും ഓൺലൈൻ ഉള്ളടക്കവും നിർമ്മിക്കുന്നത് തുടരുമെന്ന് കമ്പനി അറിയിച്ചു

Sharjah city AG