കൊച്ചി : ESA, വന്യജീവിആക്രമണം എന്നീ വിഷയങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണമെന്ന് സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. രാഷ്ട്രം പൊതുതെരഞ്ഞെടുപ്പിൻ്റെ അവസാന തയ്യാറെടുപ്പുകളിലേക്കു നീങ്ങുമ്പോഴും, സംസ്ഥാനത്തെ ESA വില്ലേജുകളെ സംബന്ധിച്ച് കൃത്യത വരുത്തുന്നതിന്, യാതൊരു സാവകാശവും അനുവദിക്കാതെ, ഏപ്രിൽ 30 നു മുമ്പായി റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ അടിയന്തര ഉത്തരവും വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും അവമൂലം തുടർച്ചയായുണ്ടാകുന്ന മരണങ്ങളുമടക്കം സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ രാഷ്ട്രീയ ചർച്ചകൾക്കു വിധേയമാവാതിരിക്കുകയും സർക്കാരുകൾ വേണ്ടത്ര പരിഗണന നൽകാതിരിക്കുയും ചെയ്യുന്നത് സമൂഹത്തിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. ഈ വിഷയങ്ങൾ സമൂഹമധ്യത്തിൽ ഉന്നയിക്കാനും ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ സംബന്ധിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതികരണങ്ങൾ അറിയാനും സീറോമലബാർ സഭ ആഗ്രഹിക്കുകയാണെന്നും കമ്മീഷന്‍ പ്രസ്താവിച്ചു.

Hey, you used to write great, but the last several posts have been kinda boringK I miss your tremendous writings. Past few posts are just a little bit out of track! come on!
I think other site proprietors should take this web site as an model, very clean and excellent user genial style and design, as well as the content. You’re an expert in this topic!