Ultimate magazine theme for WordPress.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ സീനിയർ പാസ്റ്റർ ഒ. സാമുവേലിന് അനുമോദന ആദരവ് : സൂം പ്ലാറ്റ്ഫോമിൽ

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ സീനിയർ പാസ്റ്റർമാരിലൊരാളായ പാസ്റ്റർ ഒ.സാമുവേലിൻ്റെ പ്രവർത്തനങ്ങളെ ആദരിക്കാനും അനുമോദിക്കാനുമായി സൂം പ്ലാറ്റ്ഫോമിൽ സമ്മേളനം ക്രമീകരിക്കുന്നു. മാർച്ച് 29 വെള്ളി രാത്രി ഏഴു മുതൽ ഒൻപത് വരെ നടക്കുന്ന മീറ്റിംഗിൽ സഭാനേതാക്കൾ, സഹപ്രവർത്തകർ, ശുശ്രുഷിച്ച സഭകളിൽ നിന്നുമുള്ളവർ, സ്നേഹിതർ ഒക്കെ അനുഭവങ്ങൾ പങ്കുവയ്ക്കും.

അരനൂറ്റാണ്ടിലധികം സഭാ ശുശ്രുഷ നിർവ്വഹിച്ചിട്ടുള്ള പാസ്റ്റർ ഒ.സാമുവേൽ മധ്യമേഖലാ ഡയറക്ടർ എന്ന നിലയിൽ ഒരു ദശാബ്ദത്തോളം സേവനമനുഷ്ഠിച്ചു. പത്ത് വർഷമായി സഭാശുശ്രുഷയിൽ നിന്നും വിരമിച്ച് ഭവനത്തിൽ വിശ്രമജീവിതം നയിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് / മീറ്റിംഗ് ഐ ഡി ഉപയോഗിച്ച് മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. ഷാജൻ ജോൺ ഇടയ്ക്കാട് നേതൃത്വം നല്കുന്ന യുണീക് മീഡിയയാണ് സംഘാടകർ. കൂടുതൽ വിവരങ്ങൾക്ക് 9946206781 എന്ന നമ്പരിൽ ബന്ധപ്പെടുക. Zoom ലിങ്ക്:

https://us06web.zoom.us/j/3523755132?pwd=d0tjb0VqcnVNYkY5YzZKbDMyRFdkZz09&omn=82597492489

Meeting ID: 352 375 5132
Passcode: 300

Sharjah city AG