Ultimate magazine theme for WordPress.

ക്രൂശിന്റെ വഴിയേ : റോഡ് ഷോ ആരംഭിച്ചു

തൃശൂർ : യേശുക്രിസ്തു അനുഭവിച്ച കഷ്ട്ടാനുഭവങ്ങളുടെയും ,പീഡനങ്ങളുടെയും കനൽ വഴികളുടെ ദൃശ്യാവിഷ്കരണമായ “ക്രൂശിന്റെ വഴിയിൽ” റോഡ് ഷോ ആരംഭിച്ചു. ഗ്ലോറിയ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ഈ പ്രോഗ്രാം ഞായർ വരെ ജില്ലയുടെ വിവിധ സ്ഥലങ്ങളിലായി അരങ്ങേറും . ചെയർമാൻ എ. സി. ജോസ് ഉദ്ഘാടനം നിർവഹിച്ചു.

യേശുക്രിസ്തുവിന്റെ ജീവിതവും ക്രൂശീകരണവും ഉയർത്തെഴുന്നേൽപ്പും സമന്വയിപ്പിച്ചുകൊണ്ട് തയാറാക്കിയ ദൃശ്യാവിഷ്ക്കരണത്തിന്റെ രചന തോമസ് ജോൺ നിർവഹിച്ചിരിക്കുന്നു. ടോണി ഡി. ചൊവ്വൂക്കാരൻ , റോയ് പാപ്പച്ചൻ , ഡിജി പി .ജോസ് , പി . ഡി. പൗലോസ് , ജെസ്സി അറയ്ക്കൽ , എന്നിവരാണ് ശബ്ദം നൽകിയത്. വിവിധ കഥാപാത്രങ്ങളായി 15 കലാകാരന്മാർ വേദിയിൽ അഭിനയിക്കുന്നു. ഉദ്ഘാടന സമ്മേളനത്തിൽ സി .വി . ലാസർ , ബെൻ റോജൻ , ടോണി ഡി.ചൊവ്വൂക്കാരൻ , ജോസഫ് പി . എസ് എന്നിവർ പ്രസംഗിച്ചു.

Sharjah city AG