Ultimate magazine theme for WordPress.

ഇടിമിന്നലും കനത്ത മഴയും; താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും

ദുബായ് : യുഎഇ യിൽ ഉടനീളം അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിന് ശേഷം മഴയുള്ള ദിവസങ്ങൾ ആരംഭിക്കുന്നത് പോലെ തോന്നിക്കുന്ന, മേഘാവൃതമായ ആകാശവും കനത്ത മഴയും യുഎഇയുടെ ചില ഭാഗങ്ങളിൽ ഉണ്ടായി. പുലർച്ചെ ദുബായിലെ അൽ ഖൈൽ റോഡിൽ എത്തിയ വാഹനയാത്രികർ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ കനത്ത മഴ ഉണ്ടായി. ബർഷയിൽ നേരിയ മഴയ്ക്കും ദുബായിലെ എക്‌സ്‌പോയിൽ നേരിയ തോതിൽ മിതമായ മഴയ്ക്കും എൻസിഎം മുന്നറിയിപ്പ് നൽകി.
ദുബായിലെ അല്‍ഖൂസ് മേഖലയിലും രാവിലെ മഴയുണ്ടായി. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഇടിമിന്നലുണ്ടായി. കനത്ത മഴയില്‍ ഇടിമിന്നലിന്റെ പശ്ചാത്തലത്തില്‍ അല്‍ ഗര്‍ഹൂദ് പാലത്തിന് സമീപം വാഹനങ്ങള്‍ നീങ്ങുന്ന ദൃശ്യം രാജ്യത്തെ കാലാവസ്ഥാ നിരീക്ഷകരായ സ്റ്റോം സെന്റര്‍ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചു.

ശക്തമായ മഴവരുന്നതിന്റെ സൂചനയോടെയാണ് ഷാര്‍ജ നിവാസികളും വാരാന്ത്യ ദിനത്തില്‍ ഉണര്‍ന്നത്. മേഘാവൃതമായ ചാരനിറത്തിലുള്ള ആകാശം സൂര്യനെ മറച്ചു. എമിറേറ്റിന്റെ ചില ഭാഗങ്ങളില്‍ മഴയുണ്ടായി. അസ്ഥിര കാലാവസ്ഥ ആദ്യം ബാധിച്ച അബുദാബിയുടെ ചില ഭാഗങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ചില തീരദേശ, പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും ഇടവേളകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നു. നേരിയതോ മിതമായതോ ആയ കാറ്റ് വീശും.
അറേബ്യന്‍ കടലിടുക്കും ഒമാന്‍ കടലും പൊതുവെ ശാന്തമായിരിക്കും. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ താപനില 15 ഡിഗ്രി സെല്‍ഷ്യസായി കുറയുകയും നഗരങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് എത്തുകയും ചെയ്യും

Leave A Reply

Your email address will not be published.