Ultimate magazine theme for WordPress.

ദക്ഷിണാഫ്രിക്കയില്‍ വീണ്ടും വൈദിക കൊലപാതകം; വിശുദ്ധ കുര്‍ബാനയ്ക്കു തൊട്ടുമുന്‍പ് വൈദികനെ വെടിവെച്ച് കൊലപ്പെടുത്തി

സാനീൻ: ദക്ഷിണാഫ്രിക്കയിലെ സാനീൻ രൂപതയുടെ കീഴിലുള്ള ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് തൊട്ടുമുന്‍പ് കത്തോലിക്ക വെടിയേറ്റ് കൊല്ലപ്പെട്ടു. സെൻ്റ് പാട്രിക്സ് മിഷനറി സൊസൈറ്റി സമൂഹാംഗമായ ഫാ. വില്യം ബന്ദ എന്ന വൈദികന്‍ വിശുദ്ധ കുർബാന അര്‍പ്പിക്കുവാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വെടിയേറ്റു മരിച്ചത്. മാർച്ച് 13 ബുധനാഴ്ച രാവിലെ സാനീൻ രൂപതയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിലായിരിന്നു ദാരുണ സംഭവം. പ്രഭാത ബലിയര്‍പ്പണത്തിന് വിശ്വാസികള്‍ ദേവാലയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരിന്നു ആക്രമണം. ദേവാലയത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തിയാണ് വെടിയുതിര്‍ത്തതെന്ന് വിശ്വാസികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

നല്ലരീതിയില്‍ വസ്ത്രം ധരിച്ചെത്തിയ പ്രതി, പ്രഭാത പ്രാർത്ഥന പൂർത്തിയാക്കിയാക്കി സങ്കീര്‍ത്തിയിലേക്ക് പോകാന്‍ ഒരുങ്ങിയ വൈദികന് നേരെ നിറയൊഴിക്കുകയായിരിന്നു. ശേഷം വാഹനത്തില്‍ രക്ഷപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥർ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ തുടര്‍ന്നു വരികയാണ്. ഇക്കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ നിന്ന് 30 കിലോമീറ്റർ കിഴക്കായി ദക്ഷിണാഫ്രിക്കയിലെ കുള്ളിനനില്‍ മൂന്നു കോപ്റ്റിക് സന്യാസികള്‍ കൊല്ലപ്പെട്ടിരിന്നു. ഇതിന്റെ വാര്‍ത്ത പുറംലോകം അറിഞ്ഞു മണിക്കൂറുകള്‍ പിന്നിടും മുന്‍പാണ് അടുത്ത വൈദിക നരഹത്യ.

Sharjah city AG
Leave A Reply

Your email address will not be published.