Ultimate magazine theme for WordPress.

പൗരത്വ ഭേദഗതി നിയമം; പുനഃപരിശോധന സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍; പ്രതിഷേധം ശക്തമാകുന്നു

 

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തില്‍ പുനഃപരിശോധന സാധ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതിയില്‍ നിലപാട് അറിയിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നടപടികള്‍ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടല്ലെന്ന് കേന്ദ്രം കോടതിയെ അറിയിക്കും. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. രാജ്യത്ത് സിഎഎയ്‌ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര നിര്‍ദേശം. ഡല്‍ഹി സര്‍വലാശാലയിലും അംബേദ്കര്‍ സര്‍വകലാശാലയിലും എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കും. ക്യാമ്പസുകളിലെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Sharjah city AG