Ultimate magazine theme for WordPress.

രാംനഗറിൽ സുവിശേഷ വിരോധികൾ ആരാധനഹാൾ അഗ്നിക്കിരയാക്കി

 

ബെംഗളൂരു: ബാംഗ്ലൂർ – മൈസൂർ സംസ്ഥാന പാതയിലെ രാംനഗർ ജില്ലയിൽ കഴിഞ്ഞ ഒന്നര വർഷമായി സുവിശേഷ പ്രവർത്തനം നടത്തിവന്ന  പാസ്റ്റർ മോഹൻ ലാസറസിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗ്രേയ്സ് കമ്മ്യൂണിറ്റി പ്രയർഹാൾ ഫെബ്രുരി 18 ഞായർ പുലർച്ചെ സുവിശേഷ വിരോധികൾ അഗ്നിക്കിരയാക്കി.

ഞായറാഴ്ച രാവിലെ സഭായോഗം നടത്തുവാനായി പാസ്റ്റർ മോഹൻ രാംനഗറിലെത്തി ചർച്ചിൻ്റെ ഷട്ടർ തുറന്നപ്പോളാണ് ആരാധനാഹാളിലെ എല്ലാ വസ്തുക്കളും പൂർണ്ണമായി  കത്തിച്ചാമ്പലായതായി കണ്ടത്, തുടർന്ന്   രാംനഗർ ടൗൺ പോലീസ് സ്റ്റേഷനിൽ  പരാതി നൽകി എഫ്.ഐ.ആർ രജിസ്ട്രർ ചെയ്തു. സഭാഹാളിൽ ഉണ്ടായിരുന്ന സൗണ്ട് സിസ്റ്റം, സി.സി.ടി.വി ക്യാമറ, ബൈബിൾ, കസേരകൾ, മേശ, ഫാൻ, ബൾബ് തുടങ്ങി എല്ലാ വസ്തുക്കളും പൂർണമായി കത്തിച്ചാമ്പലായ് തീർന്നിരുന്നു. എഴുപതോളം കന്നഡ വിശ്വാസികളാണ് ഇവിടെ ആരാധിച്ചിരുന്നത്. കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നു പോലീസ് ഉറപ്പ് നൽകിയതായി പാസ്റ്റർ പറഞ്ഞു.

 

 

Sharjah city AG