പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ കൺവൻഷൻ മൈലംപുള്ളിയിൽ നടന്നു. ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ നെബു മാത്സൻ അധ്യക്ഷൻ ആയിരുന്നു. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.വി.മത്തായി കർതൃമേശയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ സാം ജോർജ് വചന ശുശ്രൂഷ നിർവഹിച്ചു. സെൻ്ററിലെ വിശ്വാസികൾ കോയമ്പത്തൂർ, അട്ടപ്പാടി, പാലക്കാട് എന്നീ സ്ഥലങ്ങളിൽ നിന്നും പങ്കെടുത്തു.
വ്യാഴാഴ്ച വൈകുന്നേരം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി പ്രാർത്ഥിച്ചു ഉത്ഘാടനം നിർവഹിച്ച കൺവൻഷൻ്റെ വിവിധ യോഗങ്ങളിൽ പാസ്റ്റർമാരായ അനീഷ് തോമസ്, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ഫെയ്ത്ത് ബ്ലസൺ, സജി കാനം, നോബി തങ്കച്ചൻ, ഇവാ. പി. വി. മാത്യു, സിസ്റ്റർ ജയ്‌നി മറിയം എന്നിവർ പ്രസംഗിച്ചു. സെൻ്റർ ക്വയർ ഗാന ശുശ്രൂഷ നടത്തി. വിവിധ സെഷനുകളിൽ സെൻ്ററിലെ പാസ്റ്റർമാരായ എം. എസ്. ജോസഫ്, കെ . വി . സാം, കെ. സിജു, ഫിന്നി മാത്യൂ, കെ.ടി ജോസഫ് , വി.പി. ഷിജു, ബിജു വി. എസ്, മാത്യൂ ചാക്കോ എന്നിവർ നേതൃത്വം കൊടുത്തു.

Comments are closed.