Ultimate magazine theme for WordPress.

പി.വൈ.പി.എ ജനറൽ ക്യാമ്പ്

 

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് 76-ാമത് ജനറൽ ക്യാമ്പ് ഡിസം. 25 മുതൽ 28 വരെ വയനാട് മാനന്തവാടി ന്യൂമാൻസ് കോളേജ് ക്യാമ്പസിൽ നടക്കും. ആദ്യമായാണ് വയനാട് ജനറൽ ക്യാമ്പിന് സാക്ഷ്യം വഹിക്കുന്നത്. 25നു വൈകിട്ട് 5.30നു ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് ഉത്‌ഘാടനം നിർവഹിക്കും. ഡോ. സന്തോഷ് ജോൺ, ഡോ. സജു തോമസ്, ഡോ. എബി പി. മാത്യു, പാസ്റ്റർ റോയ് മാത്യു എന്നിവർ ക്യാമ്പ് ക്ലാസുകൾ നയിക്കും. റിവൈവ് വയനാട് എന്ന പേരിൽ നടക്കുന്ന രാത്രി മീറ്റിംഗുകളിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, പ്രിൻസ് തോമസ്, ഫിലിപ്പ് പി തോമസ്, സാം ജോർജ്, വിൽ‌സൺ ജോസഫ്, എബ്രഹാം ജോർജ്, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, രാജു ആനിക്കാട്, സൂസൻ തോമസ്, അനീഷ് ഏലപ്പാറ, ഫെയ്ത് ബ്ലെസ്സൺ എന്നിവർ പ്രസംഗിക്കും. ഡോ. വർക്കി എബ്രഹാം കാച്ചാണത്ത്, ജെയിംസ് ജോർജ് വേങ്ങൂർ, പി.എം. ഫിലിപ്പ് എന്നിവർ പങ്കെടുക്കും.

Sharjah city AG
Leave A Reply

Your email address will not be published.