കുണ്ടറ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കുണ്ടറ സെൻ്ററിൻ്റെ 21-ാമത് വാർഷിക കൺവൻഷൻ ആരംഭിച്ചു. വ്യാഴം മുതൽ 24 ഞായർ വരെ നടക്കും. കുണ്ടറ ആറുമുറിക്കട മേലേതിൽ ആഡിറ്റോറിയത്തിൽ നടക്കുന്ന കൺവൻഷൻ്റെ ഉത്ഘാടനം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം നിർവഹിച്ചു .
എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 വരെയാണ് കൺവൻഷൻ. കൺവൻഷൻ യോഗങ്ങളിൽ വിവിധ ദിവസങ്ങളിലായി ഇവാ ഷിബിൻ ജി ശാമുവേൽ, പാസ്റ്റർ ജോയ് പാറയ്ക്കൽ, പാസ്റ്റർ ബി മോനച്ചൻ കായംകുളം, പാസ്റ്റർ ബോബൻ ക്ലീറ്റസ്, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ കെ സി തോമസ്, പാസ്റ്റർ ഏബ്രഹാം ജോർജ്, പാസ്റ്റർ ബെഞ്ചമിൻ വർഗീസ്, ഡോ: ജോൺ എസ് മരത്തിനാൽ എന്നിവർ ദൈവവചനം ഘോഷിക്കും.
ഇവാ ഇമ്മാനുവേൽ കെ. ബി, ബ്രദർ റെജി താബോർ എന്നിവരുടെ നേതൃത്വത്തിൽ ആണ് താബോർ വോയിസ് ഉമ്മന്നൂർ ഗാനശുശ്രൂഷ നിർവഹിക്കുന്നത്.

the atlantic club casino
References:
http://www.google.mn