Ultimate magazine theme for WordPress.

ഐക്യ പെന്തെക്കോസ്തു കണ്‍വന്‍ഷന്‍: മുഖ്യ ഗായകന്‍ ഷെല്‍ഡന്‍ ബംഗാര തിരുവല്ലായിൽ

 

യുണൈറ്റഡ് പെന്തെക്കോസ്ത് ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 7-14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉണര്‍വ് -24 ഐക്യ പെന്തെക്കോസ്തു കണ്‍വന്‍ഷനിലെ മുഖ്യ ഗായകനായി ഷെല്‍ഡന്‍ ബംഗാരയും ടീമും എത്തുന്നു. കണ്‍വന്‍ഷനു തുടക്കം കുറിക്കുന്ന ഞായറാഴ്ച വൈകുന്നേരം 4.30 – 5.30 വരെയാണ് പ്രശസ്ത ഗായകന്‍ ഷെല്‍ഡന്‍ ബംഗാരയും ടീമും പങ്കെടുക്കുന്ന മ്യൂസിക് ഫെസ്റ്റ്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലോകപ്രശസ്ത ഗായകരായ സണ്ണി വിശ്വാസ് കൊല്‍ക്കൊത്ത, രഞ്ജിത്ത് എബ്രഹാം ഡെല്‍ഹി, കെ. ബി. ഇമ്മാനുവല്‍, ലോഡ്സണ്‍ ആന്‍റണി, ഷാരോണ്‍ വര്‍ഗീസ് എന്നിവര്‍ തങ്ങളുടെ ബാന്‍റിനോടൊപ്പം ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. ഇവരോടൊപ്പം 101 അംഗ ഗായകസംഘം കേരളത്തിലെ പ്രശസ്ത ക്രിസ്തീയ കലാകാരന്മാരോടൊപ്പം ഗാനങ്ങള്‍ ആലപിക്കുന്നു.

Sharjah city AG
Leave A Reply

Your email address will not be published.