അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സഹോദരിമാരുടെ പുത്രിക സംഘടനയായ WMC ഈ വര്‍ഷത്തെ സഹോദരിമാര്‍ക്കായുള്ള സംസ്ഥാനതല സമ്മേളനം 2023 ഡിസംബര്‍ 26,27 (ചൊവ്വ, ബുധന്‍) തീയതികളില്‍ പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ വച്ച് നടത്തുവാൻ ഡിസ്ട്രിസ്ട് WMC കമ്മറ്റിയും സെക്ഷന്‍ WMC പ്രസിഡന്റുമാരും ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ടിജെ സാമുവേലിന്റെ നേതൃത്വത്തിൽ കൂടി തീരുമാനിച്ചിരിക്കുന്നു. ”നിന്റെ ദൈവത്തെ എതിരേല്‍പ്പാന്‍ ഒരുങ്ങിക്കൊള്‍ക” എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സഭാ സൂപ്രണ്ട് റവ. ടിജെ സാമുവേൽ പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സിസ്.റീജ ബിജു,കൊട്ടാരക്കര മുഖ്യ പ്രഭാഷകയാകും കൂടാതെ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി റവ.തോമസ് ഫിലിപ്പ്, WMC എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും സമ്മേളനത്തിൽ വിവിധ സെക്ഷനുകളിൽ പ്രഭാഷകരായിരിക്കും. WMC ക്വയറും ടീമിനോടൊപ്പം പാസ്റ്റർ.ബിനോയ് എബ്രഹാം, പന്തളം സമ്മേളനത്തിൽ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Comments are closed.