Ultimate magazine theme for WordPress.

നിലയ്ക്കാത്ത പ്രാർത്ഥനയിൽ ഇന്നു രാത്രി 8 ന് പ്രത്യേക സാക്ഷ്യപരമ്പര

തളരാതെ; പതറാതെ

 

 

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് ഒക്ടോബർ ഒന്നിന് രാവിലെ ആറിന് ആരംഭിച്ച നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 12 ഞായർ വൈകിട്ട് എട്ടു മുതൽ പത്ത് വരെ പ്രത്യേക സാക്ഷ്യപരമ്പര ഒരുക്കുന്നു.

കൂടെയുണ്ടാവണമെന്നു കരുതിയ ജീവിത പങ്കാളിയെ ഇടയ്ക്കു നഷടമായിട്ടും യേശുവിൻ വഴിയിലൂടെയുള്ള സഞ്ചാരത്തിൽ നിന്നും ഒട്ടും വ്യതിചലിക്കാതെ അചഞ്ചലമായി നില്ക്കുന്ന സഹോദരിമാരുടെ ജീവിത സ്പർശിയായ
അനുഭവങ്ങളാണ് ഇന്ന് സാക്ഷ്യപരമ്പരയിൽ പങ്കുവയ്ക്കുന്നത്.

സ്വപ്നങ്ങളും ജീവിതവും കീഴ്മേൽ മറിഞ്ഞു. തുണ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധിയും നേരിട്ടു. മനസിൻ്റെ നോവ് മറക്കാവതോ ഉണക്കാവതോ അല്ല, എന്നിട്ടും ‘എന്തുകൊണ്ടെന്നു തിരിച്ചു ചോദിക്കാതെ’ ജീവിതം തുടരുന്നു.

പ്രീയപ്പെട്ടവരുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുവാൻ ജീവിതയാത്ര പ്രാർത്ഥനാപൂർവ്വം തുടരുന്ന
സഹോദരിമാരായ സാലി ഷാജു, ആൻസി പൗലോസ്, ക്രിസ്റ്റി സാം, സിസിലിക്കുട്ടി, കവിത സന്തോഷ് എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. ബിന്ദു സണ്ണി ആരാധന നയിക്കും.

ഷാജൻ ജോൺ ഇടയ്ക്കാട്, ജിൻസി സോമി കോട്ടയം എന്നിവർ കോർഡിനേറ്റ് ചെയ്യുന്ന സാക്ഷ്യപരമ്പരയിൽ പങ്കെടുക്കുവാൻ 89270649969 എന്ന ഐ.ഡിയിലൂടെ സൂം പ്ലാറ്റ്ഫോമിൽ പ്രവേശിക്കാവുന്നതാണ്. 2023 ആണ് പാസ്കോഡ്.

സുവിശേഷസ്നേഹികളായ എല്ലാവരും ഈ പ്രോഗ്രാമിൽ പങ്കെടുക്കണമെന്നു സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.

പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം കൊടുത്താരംഭിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങല നിർത്താതെ തുടരുകയാണ്. ഓരോ മണിക്കൂർ വീതമുള്ള സ്ളോട്ടുകളിൽ ലോകമെമ്പാടുനിന്നുമായി പ്രാർത്ഥനാപങ്കാളികൾ രാപ്പകലെന്യേ സംബന്ധിക്കുന്നു.
പാസ്റ്റർമാരായ ജോമോൻ കുരുവിള, മനോജ് വർഗീസ്, ഡി. കുമാർദാസ്, എം.ജെ.ക്രിസ്റ്റഫർ, കെ.സി.കുര്യാക്കോസ് തുടങ്ങിയവർ പ്രയർ ഡിപ്പാർട്ട്മെൻ്റിനു നേതൃത്വം നല്കുന്നു. വിവിധ സ്ളോട്ടുകൾ പ്രത്യേകലീഡേഴ്സാണ് നയിക്കുന്നത്.

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

Sharjah city AG