Ultimate magazine theme for WordPress.

ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ CRYM TALENT TEST നടന്നു; ഒന്നാം സ്ഥാനത്ത് തൊമ്പികണ്ടം സഭ

 

 

റാന്നി : വളയാനട്ട് ഓഡിറ്റോറിയത്തിൽ ഒക്ടോബർ 23 തിങ്കളാഴ്ച രാവിലെ 10 മുതൽ 6 മണി വരെ നടന്ന താലന്തു പരിശോധനയിൽ COC തൊമ്പികണ്ടം സഭ ഒന്നാം സ്ഥാനത്ത്‌ എത്തി രണ്ടാം സ്ഥാനം കരിംകുറ്റി, മൂന്നം സ്ഥാനം വാളക്കുഴി എന്നിവ കരസ്ഥമാക്കി. പാസ്റ്റർ മനോജ്‌ ജോർജ് പ്രാർത്ഥിച് അരാഭിച്ച യോഗത്തിൽ CRYM STATE SECRETARY ബ്രദർ ജോജോ റാന്നി അധ്യക്ഷത വഹിച്ചു.

CRYM പ്രസിഡന്റ്‌ ഡോ റോയ് അലക്സാണ്ടർ സമാപന യോഗത്തിൽ സന്ദേശം നൽകി.ഡോ ടെനിസൺ മാത്യു മോട്ടിവേഷൻ ക്ലാസ് നയിച്ചു, റവ വൈ തങ്കച്ചൻ, പാസ്റ്റർ റ്റി ജെ ജോസഫ്, പാസ്റ്റർ സുനിൽ കെ പി, പാസ്റ്റർ കെ ആർ വിജയൻ ആന്റോ ആന്റണി എംപി, ബ്രദർ വിനോയ്, ബ്രദർ സജു, ബ്രദർ അനൂപ്, എന്നിവർ യോഗങ്ങളിൽ സംസാരിച്ചു…

Sharjah city AG