Ultimate magazine theme for WordPress.

A I ജെൻ : എക്സൽ വിബിഎസ്

 

 

കുമ്പനാട്‌: എക്സൽ മിനിസ്ട്രീസ് 2024 ലേയ്ക്കുള്ള വിബിഎസിന്റെ ചിന്താവിഷയം പ്രകാശനം ചെയ്തു. എ ഐ ജെൻ – എന്നതാണ് പുതിയ തീം. ഉല്പത്തി 1:1 ആണ് പ്രധാന വേദഭാഗം. ആർട്ടിഫിഷൽ ഇന്റലിജെൻസ് (എഐ) എന്ന നിർമ്മിത ബുദ്ധിക്ക് പകരം കുഞ്ഞു ഹൃദയങ്ങളിലേക്ക് ഒതന്റിക്ക് ഇൻറലിജൻസ് (എഐ) യഥാർത്ഥ ജ്ഞാനം എന്ന ആശയമാണ് ഈ തീം ലൂടെ നൽകുന്നത്. ലോകം മുഴുവൻ കൈവെള്ളയിൽ ഒതുങ്ങുന്ന ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് ആനുകാലികപ്രസക്തമായ ചിന്താവിഷയമാണ് എ ഐ ജെൻ എന്ന് മുഖ്യാതിഥിയായ റവ. ഐസക് തര്യൻ ബാഗ്ലൂർ അഭിപ്രായപ്പെട്ടു. പ്രപഞ്ച സൃഷ്ടിതാവായ ദൈവത്തെ വ്യക്തിപരമായി രുചിച്ചറിയുവാൻ കുഞ്ഞുങ്ങളെ സഹായിക്കുന്ന സിലബസ് ആണ് തയ്യാറാക്കുന്നതെന്ന് എക്സൽ വിബിഎസ് ഡയറക്ടർമാരായ ബിനു ജോസഫ് വടശ്ശേരിക്കരയും അനിൽ ഇലന്തൂരും പ്രസ്താവിച്ചു.

 

Sharjah city AG